നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് മരണം
Wednesday, August 7, 2024 6:04 PM IST
കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ടിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ ചൈനീസ് യാത്രക്കാരും ഒരാൾ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാൾ സ്വദേശിയുമാണ്.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടമുണ്ടായത്. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
പറന്നുയർന്നു വൈകാതെ തന്നെ ഹെലികോപ്ടറിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സൂര്യ ചൗർ മേഖലയ്ക്ക് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് ബന്ധം നഷ്ടപ്പെട്ടത്.