തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കി
Wednesday, August 7, 2024 5:16 PM IST
തിരുവനന്തപുരം: നെടുമങ്ങാട് കല്ലറയില്‍ യുവതി വീടിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി. കല്ലറ മുതുവിള വൈദ്യന്‍മുക്ക് സ്വദേശി സുമ (37) ആണ് തീകൊളുത്തി ജീവനൊടുക്കിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സുമയുടെ ഭര്‍ത്താവ് ശരത് വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. മക്കള്‍ സ്കൂളില്‍ പോയതിന് ശേഷം വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം.