വ​യ​നാ​ട്: ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഉ​രു​ള്‍​പൊ​ട്ട​ല്‍ നേ​രി​ട്ട് ബാ​ധി​ച്ച​വ​രും ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രു​മാ​യ ആ​ളു​ക​ളി​ല്‍ ദു​ര​ന്ത​ത്തി​നു​ശേ​ഷം കാ​ണാ​താ​യ 138 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള​താ​ണ് പ​ട്ടി​ക.

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡ്, വോ​ട്ട​ര്‍ പ​ട്ടി​ക തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ ഇ​തി​നാ​യി പ​രി​ശോ​ധി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഐ​സി​ഡി​എ​സ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്, ലേ​ബ​ര്‍ ഓ​ഫീ​സ്, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി തു​ട​ങ്ങി​യ​വ​യു​ടെ കൈ​വ​ശ​മു​ള്ള ആ​ധി​കാ​രി​ക രേ​ഖ​ക​ളു​മാ​യി ഒ​ത്തു​നോ​ക്കി​യ ശേ​ഷ​മാ​ണ് കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ​യും റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളി​ലെ​യും ആ​ളു​ക​ളി​ല്‍ നി​ന്ന് നി​ല​വി​ല്‍ ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന​വ​രു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പേ​രു​ക​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷം കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​ക്കു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ​വ​രു​ടെ പേ​ര്, റേ​ഷ​ന്‍​കാ​ര്‍​ഡ് ന​മ്പ​ര്‍, വി​ലാ​സം, ബ​ന്ധു​ക്ക​ളു​ടെ പേ​ര്, വി​ലാ​സ​ക്കാ​ര​നു​മാ​യു​ള്ള ബ​ന്ധം, ഫോ​ണ്‍ ന​മ്പ​ര്‍, ഫോ​ട്ടോ എ​ന്നി​വ ക​ര​ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ആ​ദ്യ ക​ര​ട് പ​ട്ടി​ക​യാ​ണി​ത്.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഈ ​ക​ര​ട് പ​ട്ടി​ക പ​രി​ശോ​ധി​ച്ച് അ​തി​ല്‍ ഉ​ല്‍​പ്പെ​ട്ട​വ​രെ കു​റി​ച്ചു​ള്ള എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ളു​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കും.

വി​വ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ട്ടി​ക​യി​ല്‍ നി​ന്ന് അ​വ​രു​ടെ പേ​രു​ക​ള്‍ ഒ​ഴി​വാ​ക്കും. നി​ല​വി​ലെ പ​ട്ടി​ക​യി​ല്‍ പെ​ടാ​ത്ത ആ​രെ​യെ​ങ്കി​ലും കാ​ണാ​താ​യ​താ​യി അ​റി​യി​പ്പ് ല​ഭി​ച്ചാ​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം അ​വ​രു​ടെ പേ​രു​ക​ള്‍ കൂ​ടി കൂ​ട്ടി​ച്ചേ​ര്‍​ത്ത് പ​ട്ടി​ക പ​രി​ഷ്‌​ക്ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ഈ ​പ​ട്ടി​ക ശു​ദ്ധീ​ക​രി​ച്ചാ​യി​രി​ക്കും കാ​ണാ​താ​യ​വ​രു​ടെ അ​ന്തി​മ പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ക. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഗൗ​തം രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​തി​വേ​ഗം കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​യ​ത്.

ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ​വ​രെ സം​ബ​ന്ധി​ച്ച് പ​ട്ടി​ക പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 8078409770 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം.