പുനെയിൽ ഗർഭിണികൾ ഉൾപ്പെടെ 66 പേർക്ക് സിക വൈറസ് ബാധ
Wednesday, August 7, 2024 2:06 PM IST
പുനെ: മഹാരാഷ്ട്രയിലെ പുനെ നഗരത്തിൽ 26 ഗർഭിണികൾ ഉൾപ്പെടെ 66 സിക വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അധികൃതർ. ജൂൺ മുതലുള്ള കണക്കുകൾ പ്രകാരമാണിത്.
ഇവരിൽ നാലു പേർക്കു ജീവൻ നഷ്ടപ്പെട്ടതായും അധികൃതർ പറഞ്ഞു. മരിച്ചവർ 68നും 78നുമിടയിൽ പ്രായമുള്ളവരായിരുന്നു.
വൈറസ് ബാധയല്ല മരണകാരണമെന്നും മോശമായ ആരോഗ്യസാഹചര്യമാണു മരണത്തിലേക്കെത്തിച്ചതെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.