അവധിക്കാല ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു
Wednesday, August 7, 2024 1:52 PM IST
കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് അവധിക്കാല സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 06085 എറണാകുളം -പറ്റ്ന പ്രതിവാര എക്സ്പ്രസ് (വെള്ളി) ഈ മാസം 16 മുതൽ സെപ്റ്റംബർ ആറുവരെ സർവീസ് നടത്തും. 06086 പറ്റ്ന- എറണാകുളം പ്രതിവാര എക്സ്പ്രസ് (തിങ്കൾ) സർവീസ് 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും ദീർഘിപ്പിച്ചു.
06059 കോയമ്പത്തൂർ ബറൗണി എക്സ്പ്രസ് (ചൊവ്വ) 13 മുതൽ സെപ്റ്റംബർ മൂന്ന് വരെയും തിരികെയുള്ള സർവീസ് 06060 ബറൗണി - കോയമ്പത്തൂർ എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറു വരെയും നീട്ടി.
06063 കോയമ്പത്തൂർ - ധൻബാദ് എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറുവരെയും ദീർഘിപ്പിച്ചു. 06064 ധൻബാദ് -കോയമ്പത്തൂർ എക്സ്പ്രസ് സ്പെഷൽ (തിങ്കൾ) 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും നീട്ടി.
06087 തിരുനെൽവേലി - ഷാലിമാർ എക്സ്പ്രസ് (വ്യാഴം) 15 മുതൽ സെപ്റ്റംസർ അഞ്ച് വരെയും 06088 ഷാലിമാർ-തിരുനെൽ വേലി എക്സ്പ്രസ് 17 മുതൽ സെപ്റ്റംബർ ഏഴുവരെയും ദീർഘിപ്പിച്ചു.
സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല. കോച്ചുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. എല്ലാ വണ്ടികൾക്കും ഇന്ന് രാവിലെ എട്ടു മുതൽ റിസർവേഷൻ സൗകര്യം ലഭ്യമാണ്.