ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര​ക​ലാ​പം തു​ട​രു​ന്ന ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും 205 പേ​രെ ഡ​ല്‍​ഹി​യി​ൽ എ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇ​വ​രെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​റ് കു​ട്ടി​ക​ളും 199 മു​തി​ര്‍​ന്ന​വ​രു​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ധാ​ക്ക​യി​ൽ നിന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് നി​ന്ന് ധാ​ക്ക​യി​ലേ​ക്ക് ര​ണ്ട് പ്ര​തി​ദി​ന വി​മാ​ന​സ​ര്‍​വീ​സ് എ​യ​ര്‍ ഇ​ന്ത്യ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ള്ള വി​മാ​നം എ​യ​ര്‍ ഇ​ന്ത്യ റ​ദ്ദാ​ക്കി​യെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ധാ​ക്ക​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു.

അ​തേ സ​മ​യം, ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ര്‍​ക്കാ​രി​നെ നൊ​ബേ​ല്‍ ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ന​യി​ക്കും. ഇ​ട​ക്കാ​ല സ​ര്‍​ക്കാ​രി​ന്‍റെ ത​ല​വ​നാ​യി മു​ഹ​മ്മ​ദ് യൂ​നു​സി​നെ നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റിന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന് ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന രാജിസമർപ്പിച്ച് രാ​ജ്യം വി​ട്ടി​രു​ന്നു. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ തു​ട​രു​ക​യാ​ണ​വ​ര്‍. അ​വ​ര്‍ യു​കെ​യി​ലേ​ക്ക് പോ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഷെ​യ്ഖ് ഹ​സീ​ന​യെ അ​ഭ​യാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്കാ​ന്‍ നി​ല​വി​ലെ നി​യ​മം അ​നു​ദ​വി​ക്കു​ന്നി​ല്ലെ​ന്ന് യു​കെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.