പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് പു​രു​ഷ വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ല്‍ പോ​രു​തി തോ​റ്റ ഇ​ന്ത്യ ഇ​നി വെ​ങ്ക​ല മെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങും. സ്‌​പെ​യി​നാ​ണ് എ​തി​രാ​ളി. വ്യാഴാ​ഴ്ച​യാ​ണ് വെ​ങ്ക​ല​മെ​ഡ​ലി​നാ​യു​ള്ള മ​ത്സ​രം.

ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ മെ​ഡ​ല്‍ നി​ല​നി​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​യി​രി​ക്കും മൈ​താ​ന​ത്തി​റ​ങ്ങു​ക. ജ​ര്‍​മ​നി​യോ​ട് ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.

സെ​മി​യി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്‌​പെ​യി​ന്‍ വെ​ങ്ക​ല മെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​നെ​ത്തി​യ​ത്. എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് സ്‌​പെ​യി​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്.