തിരുവനന്തപുരം: വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം ചേന്നന്‍കോട് സ്വദേശി മണിലാലിനെയാണ് കുടുംബ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു.

രണ്ട് ദിവസമായി മണിലാല്‍ അവധിയിലായിരുന്നു. മണിലാലിന് ഭാര്യയും ഒരു മകളുമുണ്ട്.

കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ചു.