കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
Tuesday, August 6, 2024 10:50 PM IST
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശികളായ റെജുവൽ ഹക്ക്, എം.ഡി. സരിഫ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
9.5 കിലോ കഞ്ചാവാണ് റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന് സൈബർസെല്ലിന്റെ സഹായത്തോടെയാണ് കഞ്ചാവ് പിടികൂടിയത്.
കൊല്ലം റെയിൽവേ പോലീസും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.