ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ താ​മ​സ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രി
പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്.

ക​ൽ​പ്പ​റ്റ​യി​ൽ 15, പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ആ​റ്, ബ​ത്തേ​രി​യി​ൽ ര​ണ്ട്, കാ​രാ​പ്പു​ഴ​യി​ൽ നാ​ല് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​നു​പു​റ​മെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​ലും ചി​ല ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കും.

ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കൂ​ടു​ത​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.