കെ.വി.തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു
Tuesday, August 6, 2024 9:50 PM IST
കൊച്ചി: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ തോപ്പുംപടിയിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സംസ്കാരം നടത്തും.