തലസ്ഥാനത്ത് ഒരാൾക്ക്കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Tuesday, August 6, 2024 6:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ നാലായി. നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്.
രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണറവിള സ്വദേശി മരിച്ചിരുന്നു.