നിലവിലെ ചാന്പ്യനെ മലർത്തിയടിച്ചു; ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ
Tuesday, August 6, 2024 3:58 PM IST
പാരീസ്: പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ക്വാർട്ടർ ഫൈനലിൽ. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ യു സുസാകിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിനേഷിന്റെ മുന്നേറ്റം.
യു സുസാകിയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് അവസാന എട്ടില്‍ കടന്നത്. കഴിഞ്ഞ തവണ ഒരു പോയിന്റ് പോലും വിട്ട് നൽകാതെയായിരുന്നു നിലവിലെ ഒന്നാം റാങ്കുകാരി കൂടിയായ ജപ്പാൻ താരം സ്വർണം നേടിയത്.
ഇന്ന് 3.40ന് നടക്കുന്ന ക്വാര്‍ട്ടറില്‍ യുക്രെയ്നിന്റെ ഒക്സന ലിവാച്ചാണ് വിനേഷിന്റെ എതിരാളി.