കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. പ​വ​ന് 640 രൂ​പ​യും ഗ്രാ​മി​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 51,120 രൂ​പ​യി​ലും ഗ്രാ​മി​ന് 6,390 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 70 രൂ​പ കു​റ​ഞ്ഞ് 5,285 രൂ​പ​യി​ലെ​ത്തി.

മൂ​ന്ന് ദി​വ​സ​മാ​യി ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വീ​ണ്ടും ഇ​ടി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ മാ​സം 17ന് ​സ്വ​ര്‍​ണ​വി​ല 55,000 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​സ്റ്റം​സ് തീ​രു​വ കു​റ​ച്ച​തോ​ടെ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ ഇ​ടി​വ് നേ​രി​ടു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്.

ക​ഴി​ഞ്ഞ മാ​സം 26ന് 50,400 ​രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ര്‍​ണ​വി​ല എ​ത്തി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം ഏ​ക​ദേ​ശം 4,500 രൂ​പ​യാ​ണ് ഇ​ടി​ഞ്ഞ​ത്. പി​ന്നീ​ട് വി​ല തി​രി​ച്ചു​ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ 1440 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നേ​രി​യ തോ​തി​ല്‍ വി​ല കു​റ​ഞ്ഞ​ത്.

മേ​യ് 20ന് 55,120 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ലു​ദി​വ​സ​ത്തി​നി​ടെ പ​വ​ന് ര​ണ്ടാ​യി​രം രൂ​പ കു​റ​ഞ്ഞ​ശേ​ഷം ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ക​ഴി​ഞ്ഞ മാ​സം ഒ​റ്റ​യ​ടി​ക്ക് 1,500 രൂ​പ കു​റ​ഞ്ഞ് 52,500 നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തു​ക​യും പി​ന്നീ​ട് വീ​ണ്ടും 53,000 രൂ​പ ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, ആ​ഗോ​ള വി​പ​ണി​ല്‍ സ്വ​ര്‍​ണ​വി​ല മു​ക​ളി​ലോ​ട്ടാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള സ്വ​ര്‍​ണ​വി​ല​യി​ല്‍ 4.78 ഡോ​ള​റി​ന്‍റെ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. സ്വ​ര്‍​ണം ഔ​ണ്‍​സി​ന് 2,409.36 ഡോ​ള​റാ​ണ്.

സം​സ്ഥാ​ന​ത്ത് വെ​ള്ളി​വി​ല​യി​ലും ഇ​ന്ന് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്ന് രൂ​പ കു​റ​ഞ്ഞ് ഗ്രാ​മി​ന് 87 ആ​ണ് ഇ​ന്ന​ത്തെ വി​ല.