ബീഹാറില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച: 21 ലക്ഷം രൂപ കൊള്ളയടിച്ചു
Tuesday, August 6, 2024 5:43 AM IST
പാറ്റ്ന: ബീഹാര്‍ തലസ്ഥാനമായ പാറ്റ്നയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക ശാഖ കൊള്ളയടിച്ചു. ഏഴോളം കവര്‍ച്ചക്കാര്‍ ചേര്‍ന്ന് 21 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ദുല്‍ഹിന്‍ബസാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ജാമുയി കൊറയ്യ ഗ്രാമത്തില്‍ ബൈക്കിലെത്തിയ മോഷ്ടാക്കളാണ് ബാങ്ക് കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധധാരികളായ കവര്‍ച്ചക്കാര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ പ്രവേശിച്ച് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിൻ മുനയില്‍ ബന്ദികളാക്കിയാണ് ബാങ്ക് കൊള്ളയടിച്ചത്.
ബാങ്ക് തുറന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ ജില്ലാ പൊലീസ് അന്വേഷണം തുടങ്ങി. മോഷണത്തിനിടെ ബാങ്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും കവര്‍ച്ചക്കാര്‍ എടുത്തുകൊണ്ടുപോയി.