വിവാദനായകനായ ഉദ്യോഗസ്ഥന് ദുരിതാശ്വാസ നിധിയുടെ ചുമതല നൽകിയത് ഉചിതമാണോ: വി.ടി. ബൽറാം
Tuesday, August 6, 2024 12:33 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് നൽകിയതിനെതിരേ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. തീരുമാനം ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണമെന്ന് ബൽറാം പറഞ്ഞു.
എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് ബൽറാം ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചത്. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്.