ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം. ഇ​തോ​ടെ അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ബം​ഗ്ലാ​ദേ​ശി​ലെ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ബി​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദ​ൽ​ജി​ത് സിം​ഗ് ചൗ​ധ​രി വ്യ​ക്ത​മാ​ക്കി.

പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നു രാ​ജി​വ​ച്ച ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്നും ഹ​സീ​ന ല​ണ്ട​നു പോ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.