തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് അ​മീ​ബി​ക്ക് മെ​നി​ഞ്ചോ എ​ൻ​സെ​ഫ​ലൈ​റ്റി​സ് (അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം) സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പാ​യ​ൽ പി​ടി​ച്ചു കി​ട​ക്കു​ന്ന​തോ മൃ​ഗ​ങ്ങ​ളെ കു​ളി​പ്പി​ക്കു​ന്ന​തോ ആ​യ കു​ള​ങ്ങ​ളി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ലി​ന​മാ​യ വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യോ മു​ഖം ക​ഴു​കു​ക​യോ ചെ​യ്യ​രു​ത്. ഇ​ത്ത​രം കു​ള​ങ്ങ​ളി​ൽ കു​ളി​ക്കു​ന്ന​വ​ർ​ക്ക് തീ​വ്ര​മാ​യ ത​ല​വേ​ദ​ന, പ​നി, ഓ​ക്കാ​നം, ഛർ​ദി, ക​ഴു​ത്ത് തി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ അ​ത് പ​റ​ഞ്ഞ് ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

അ​മീ​ബി​ക്ക് മെ​നി​ഞ്ചോ എ​ൻ​സെ​ഫ​ലൈ​റ്റി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​തി​രോ​ധം, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ എ​ന്നി​വ സം​ബ​ന്ധി​ച്ച സാ​ങ്കേ​തി​ക മാ​ർ​ഗ​രേ​ഖ അ​ടു​ത്തി​ടെ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഈ ​മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ചാ​യി​രി​ക്കും ചി​കി​ത്സ. അ​വ​ബോ​ധം ശ​ക്ത​മാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.