ഭോ​പ്പാ​ള്‍: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ലി​യി​ല്‍ വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞു​വീ​ണ് കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ദീ​പ​ക് ആ​ര്യ​യെ സ്ഥ​ലം​മാ​റ്റി. ജോ​യ​ന്‍റ് ക​ള​ക്ട​ര്‍ സ​ന്ദീ​പ് സിം​ഗി​നെ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്. എ​സ്പി അ​ഭി​ഷേ​ക് തി​വാ​രി​യെ​യും സ്ഥ​ലം​മാ​റ്റി.

സ്റ്റേ​റ്റ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​ട്ടാ​ണ് ദീ​പ​ക്കി​ന്‍റെ പു​തി​യ നി​യ​മ​നം. അ​ഭി​ഷേ​ക് തി​വാ​രി​യെ സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​യ്ക്കാ​ണ് മാ​റ്റി​യ​ത്. ഡി​ഐ​ജി​യാ​യാ​ണ് നി​യ​മ​നം.

ശ​നി​യാ​ഴ്ച​യാ​ണ് സാ​ഗ​ര്‍ ജി​ല്ല​യി​ലെ ഷാ​പു​ര്‍ ഗ്രാ​മ​ത്തി​ല്‍ ചു​മ​രി​ടി​ഞ്ഞു​വീ​ണ് കു​ട്ടി​ക​ള്‍ മ​രി​ച്ച​ത്. ഒ​മ്പ​തു കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.