ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
Sunday, August 4, 2024 11:24 PM IST
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും.
വയനാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.പാലക്കാട് പോത്തുണ്ടി ജിഎൽപിഎസിനും അവധിയായിരിക്കും.
ദുരിതാശ്വാസ ക്യാമ്പുകൾ അല്ലാത്ത എല്ലാ സ്കൂളുകളിലുമാണ് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും അധികൃതർ പറഞ്ഞു.