കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി. സ്കോ​ർ: ശ്രീ​ല​ങ്ക 240/9 ഇ​ന്ത്യ 208/10(42.2). ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 240 റ​ണ്‍​സ്നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇ​ന്ത്യ 208 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​യ്ക്കു ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ന്‍ ഗി​ല്‍ സ​ഖ്യം 97 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് 111 റ​ൺ​സി​നി​ടെ 10 വി​ക്ക​റ്റും ന​ഷ്ട​മാ​ക്കി​യാ​ണ് ഇ​ന്ത്യ തോ​ൽ​വി​യി​ലേ​ക്കു വീ​ണ​ത്.



ഇ​തോ​ടെ 32 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം ല​ങ്ക സ്വ​ന്തം പേ​രി​ലാ​ക്കി. ഇ​ന്ത്യ​യ്ക്കാ​യി ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (64), അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ (44), ശു​ഭ്മ​ൻ ഗി​ൽ (35) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

10 ഓ​വ​റി​ല്‍ 33 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റെ​ടു​ത്ത ജെ​ഫ്രി വാ​ന്‍​ഡെ​ര്‍​സെ​യും 20 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക്യാ​പ്റ്റ​ന്‍ ച​രി​ത് അ​സ​ല​ങ്ക​യു​മാ​ണ് പേ​രു​കേ​ട്ട ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ സ്പി​ൻ കെ​ണി​യി​ൽ കു​ടു​ക്കി​യ​ത്.

അ​വി​ഷ്‌​ക ഫെ​ര്‍​ണാ​ണ്ടോ (40), ക​മി​ന്ദു മെ​ന്‍​ഡി​സ് (40), ദു​നി​ത് വെ​ല്ലാ​ല​ഗെ (39) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സാ​ണ് ശ്രീ​ല​ങ്ക​യ്ക്കു പൊ​രു​താ​വു​ന്ന സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​യ്ക്കാ​യി വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍ മൂ​ന്നും കു​ല്‍​ദീ​പ് യാ​ദ​വ് ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.



ആ​റ് ഇ​ന്ത്യ​ൻ വി​ക്ക​റ്റു​ക​ൾ പി​ഴു​ത ജെ​ഫ്രി വാ​ൻ​ഡ​ർ​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ ശ്രീ​ല​ങ്ക 1-0 മു​ന്നി​ലെ​ത്തി. ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.