പാണ്ടിക്കാട് നിന്നെടുത്ത വവ്വാല് സാമ്പിളില്‍ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം
Sunday, August 4, 2024 8:55 PM IST
തിരുവനന്തപുരം: മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല് സാമ്പിളില്‍ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റി ബോഡി കണ്ടെത്തിയതെന്ന് മന്ത്രി അറിയിച്ചു.
അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല് സാമ്പിളുകളിലാണ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തിയത്. നേരത്തെ നിപ ബാധിച്ച് പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരൻ മരിച്ചിരുന്നു.
ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.