പ്ലസ് വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
Sunday, August 4, 2024 7:53 PM IST
ആലപ്പുഴ: ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. ചേർത്തല ഇല്ലിക്കൽ വെളി ആദർശ് (16) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടിയെ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആദർശ്.