കരമനയാറ്റിൽ കുളിക്കുന്നതിനിടെ അച്ഛനും മകനുമടക്കം നാല് പേർ മുങ്ങി മരിച്ചു
Sunday, August 4, 2024 7:26 PM IST
തിരുവനന്തപുരം: ആറ്റിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്.
കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം സംഭവിച്ചത്. ആര്യനാട് മുന്നേറ്റ് മുക്കിൽ കടവിലാണ് ഇവർ കുളിക്കാനിറങ്ങിയത്.
അനിൽ കുമാറിന്റെ മകനാണ് അമൽ. മരിച്ച മറ്റ് രണ്ടു പേർ ബന്ധുക്കളാണ്. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ.