ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ. ഇ​വ​ർ​ക്ക് കൃ​ത്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നും വി​ത​ര​ണ​ത്തി​നും മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച​തി​ന്ശേ​ഷ​മാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പ​ഴ​കി​യ ഭ​ക്ഷ​ണ​വും ഗു​ണ​മേ​ന്‍​മ​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ വേ​ണ്ടി​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം. റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.