മോഷണം നടന്നെന്ന പരാതി; ദുരന്തഭൂമിയില്‍ രാത്രിയിലും പോലീസ് സുരക്ഷ
Sunday, August 4, 2024 2:58 PM IST
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ രാത്രിയിലും പോലീസ് ക്യാമ്പ് ചെയ്യും. അടച്ചിട്ട ചില വീടുകളില്‍ മോഷണം നടന്നെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
ബെയ്ലി പാലത്തിനു തൊട്ടടുത്തുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ചൂരല്‍മല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് സംഭവം.
വീട്ടില്‍ നിന്ന് രേഖകളും പണവും ഉള്‍പ്പടെ നഷ്ടമായി. സംഭവത്തില്‍ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.