കാത്തിരിപ്പിനൊടുവിൽ വിമാനം റദ്ദാക്കി; നെടുന്പാശേരിയിൽ യാത്രക്കാർ വലഞ്ഞു
Sunday, August 4, 2024 10:54 AM IST
കൊച്ചി: നെടുന്പാശേരിയിൽനിന്നും ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നു യാത്രക്കാർ വലഞ്ഞു. യാത്രക്കാർ മണിക്കൂറുകൾ കാത്തിരുന്നശേഷമാണ് വിമാനം റദ്ദാക്കിയത്.
ശനിയാഴ്ച രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ പോലീസെത്തിയാണ് യാത്രക്കാരെ അനുനയിപ്പിക്കുകയായിരുന്നു.
സാങ്കേതിക പ്രശ്നമാണു വിമാനം റദ്ദാക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്.