വാഹനാപകടം; ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് മരിച്ചു
Sunday, August 4, 2024 10:15 AM IST
തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ എംഎല്‍എ ഒ.എസ്. അംബികയുടെ മകന് വിനീത്(34) വാഹനാപകടത്തില്‍ മരിച്ചു.
സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
പുലർച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തുവച്ചായിരുന്നു സംഭവം. എതിർദിശയിൽനിന്ന് വന്ന കാർ വിനീതിന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് സഹകരണസംഘം ഉദ്യോഗസ്ഥനാണ്. സഹോദരന് വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്.