സുരേഷ് ഗോപി ഇന്ന് വയനാട്ടിലെത്തും; ദുരന്തവ്യാപ്തി കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി
Sunday, August 4, 2024 8:55 AM IST
വയനാട്: ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും. ദുരന്തത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞ് എല്ലാ വിവരങ്ങളും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
ദുരന്തം സംഭവിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വയനാട്ടിലെത്തുന്നത്. അതേസമയം ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ആറാം ദിവസവും തുടരുകയാണ്. മുണ്ടക്കൈയും പുഞ്ചിരിമറ്റവും കേന്ദ്രീകരിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്. ചാലിയാര്‍ പുഴയില്‍ രണ്ട് മേഖലകളിലായാണ് തെരച്ചില്‍ നടക്കുന്നത്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും തെരച്ചിൽ നടത്തുമെന്നാണ് വിവരം.വിവിധ സംഘങ്ങളായി തിരിഞ്ഞായിരിക്കും പരിശോധന.
തമിഴ്നാട് ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹായം അടക്കം പ്രയോജനപ്പെടുത്തിയാണ് കഴിഞ്ഞദിവസം തെരച്ചിൽ നടത്തിയത്. ഇന്നും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും.