പാരീസ് ഒളിമ്പിക്സ്: സമാപന ചടങ്ങില്‍ മനു ഭാക്കര്‍ ഇന്ത്യന്‍ പതാകയേന്തും
Sunday, August 4, 2024 7:07 AM IST
പാരീസ്: 2024 ഒളിമ്പിക്സിന്റെ സമാപന ചടങ്ങില്‍ ഷൂട്ടിംഗ് താരം മനു ഭാക്കര്‍ ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആണ് ഈക്കാര്യം അറിയിച്ചത്.
പാരീസ് ഒളിമ്പിക്സില്‍ രണ്ട് മെഡല്‍ നേടിയ മനുവിന് തലനാരിഴയ്ക്കാണ് മൂന്നാം മെഡല്‍ നഷ്ടമായത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് മത്സരത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് മിക്സഡ് വിഭാഗത്തിലുമാണ് മനു മെഡല്‍ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ നാലാം സ്ഥാനത്തും മനു എത്തിയിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് മൂന്ന് മെഡലുകള്‍ എന്ന ചരിത്രനേട്ടം താരത്തിന് നഷ്ടമായത്.
ഓഗസ്റ്റ് 11നാണ് പാരീസ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങ്. പതാക വഹിക്കുന്ന പുരുഷ താരം ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.