ലെബനന് വിടാന്‍ പൗരന്മാര്ക്ക് നിര്‍ദേശം നല്കി യുഎസും യുകെയും
Sunday, August 4, 2024 6:04 AM IST
ബെയ്റൂട്ട്: പൗരന്മാരോട് എത്രയും വേഗം ലെബനന് വിടാന്‍ നിര്‍ദേശിച്ച് യുഎസും യുകെയും. ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയത്.
ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനന് വിടാനാണ് നിര്‍ദേശം. ചില വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാര് ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ വധത്തെത്തുടര്‍ന്ന് സംഘര്‍ഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയും പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.