സ്വത്ത് തർക്കം; പിതാവിനെ കുത്തിക്കൊന്ന മകൻ അറസ്റ്റിൽ
Sunday, August 4, 2024 2:57 AM IST
ന്യൂഡൽഹി: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊന്നു. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. ഗൗതം ഠാക്കൂർ(72) എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മഹേഷ് ഠാക്കൂർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന വീട് വിറ്റ് മൂത്ത് മകന് പണം നൽകാൻ പിതാവ് പദ്ധതിയിട്ടത് മഹേഷ് കണ്ടെത്തിയതാണ് സംഭവത്തിന് പിന്നിലെ കാരണം.
രണ്ട് വർഷം മുമ്പ് പിതാവ് കുറച്ച് സ്വത്ത് വിൽക്കുകയും ലഭിച്ച പണം ഉപയോഗിച്ച് ന്യൂ അശോക് നഗറിൽ ഒരു വസ്തു വാങ്ങാൻ മൂത്തമകനെ സഹായിച്ചെന്നും മഹേഷ് പോലീസിനോടു പറഞ്ഞു.
ഇതേതുടർന്നാണ് പിതാവിനെ കൊലപ്പെടുത്താൻ താൻ തീരുമാനിച്ചതെന്ന് മഹേഷ് മൊഴി നൽകി. വീട്ടിൽ എല്ലാവരും കിടന്നുറങ്ങിയപ്പോഴാണ് ഇയാൾ കൃത്യം ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി.