വയനാട് ദുരന്തം; പുനരധിവാസത്തിന് ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ മാണി എംപി
Saturday, August 3, 2024 10:26 PM IST
കോട്ടയം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ സർവ്വതും നഷ്ടമായവരുടെ പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് ജോസ് കെ മാണി എംപി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്കാണ് ഫണ്ട് നൽകുമെന്ന് അദ്ദേഹം അറിയിച്ചത്.
അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ലഭ്യമായാലുടന്‍ സംസ്ഥാന സര്‍ക്കാരിന് തുക കൈമാറും. തുടർന്ന് നടപടികള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും ജോസ് കെ മാണി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്കുന്ന വിവിധ പദ്ധതികള്‍ക്കായാണ് ഈ തുക ചെലവഴിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്മിക്കുന്നതിനായാണ് ഈ തുക വിനിയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.