ദുരിതാശ്വാസ നിധിക്കെതിരേ അപവാദ പ്രചരണം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Saturday, August 3, 2024 7:50 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഇയാൾ. യൂത്ത് കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പുകളുടെ അഡ്മിൻകൂടിയാണ് ഷിജു ജബ്ബാർ.
സിപിഎം കളമശേരി ഏരിയ കമ്മിറ്റിയംഗം വി.എ. സക്കീർ ഹുസൈനാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതിനൽകിയത്. തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.