ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Saturday, August 3, 2024 4:31 PM IST
ആലപ്പുഴ: കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ. ആലപ്പുഴ കൊമ്മാടി ജംഗ്ഷന് സമീപം ആണ് സംഭവം. കരുനാഗപ്പള്ളി കടത്തൂർ വീട്ടിൽ അലിഫ് ഷാ നജീം, ആലും കടവ് മുഹമ്മദ് ബാദുഷ, അജിത് നിവാസിൽ അജിത് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.
18 കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. ആലപ്പുഴയിലെ അതിർത്തി പ്രദേശങ്ങളിലും എറണാകുളത്തുമായി പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് അറിയിച്ചു.
എറണാകുളത്ത് നിന്ന് കാർ വാടകയ്ക്കെടുത്ത് ആന്ധ്രപ്രദേശിൽ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.