ഉരുള്‍പൊട്ടൽ; വിലങ്ങാട്ടും വലിയ നാശനഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി
Saturday, August 3, 2024 3:36 PM IST
തിരുവനന്തപുരം: വയനാടിന് പുറമെ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട്ടെ വിലങ്ങാട്ടും വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ വീടുകളില്‍ നിന്ന് മാറിത്താമസിച്ചതു കാരണമാണ് വലിയ ദുരന്തം ഒഴിവായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ഞച്ചീളി മലയുടെ മുകളില്‍ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ കുമ്പളച്ചോല എല്‍പി സ്കൂള്‍ റിട്ട. അധ്യാപകന് മഞ്ഞച്ചീളി സ്വദേശി കളത്തിങ്കല്‍ മാത്യു എന്ന മത്തായി (62) അപകടത്തിൽപെട്ടു. ഓഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.