ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ സഹപ്രവര്‍ത്തകര്‍ക്കു വീട് നല്‍കാനൊരുങ്ങി പോലീസ്
Saturday, August 3, 2024 2:48 PM IST
കൊച്ചി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തം നീട്ടി മാതൃകയാവുകയാണ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടമായ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഹൗസിംഗ് സഹകരണ സംഘം വീട് നിർമിച്ചു നൽകും.
കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പോലീസ് സ്റ്റേഷനിലെ ബിന്‍സിയ നസ്റിൻ, കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷനിലെ ശിഹാബുദ്ദീന് എന്നിവര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായത്.
ഇവര്‍ മൂന്നുപേര്‍ക്കും പുതിയ വീട് വയ്ക്കുന്നതിന് വയനാട് ജില്ലയില്‍ അഞ്ച് സെന്റ് സ്ഥലം വീതം വാങ്ങി നല്കാന് തീരുമാനിച്ചതായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആര്. ബിജു പറഞ്ഞു.