ചാലിയാര്‍ പുഴ കടന്ന് വയനാട്ടില്‍ പോയവര്‍ വനത്തില്‍ കുടുങ്ങി; രക്ഷിക്കാന്‍ ശ്രമം തുടരുന്നു
Saturday, August 3, 2024 1:48 PM IST
വയനാട്: മലപ്പുറം പോത്തുകലില്‍ നിന്ന് ചാലിയാര്‍ പുഴ കടന്ന് വയനാട്ടിലേക്ക് പോയ മൂന്ന് പേര് വനത്തില്‍ കുടുങ്ങി. പോത്തുകല്‍ മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹ്സിന് എന്നിവരാണ് കുടുങ്ങിയത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൂവരും സൂചിപ്പാറ മേഖലയിലേക്ക് പോയത്. ചാലിപുഴ നീന്തിക്കടന്ന് വനത്തിലൂടെ സൂചിപ്പാറയിലേക്ക് പോകുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നും പോലീസ് ഇവിടേക്ക് എത്തുന്നില്ലെന്നും ആരോപിച്ച് ഇവിടെ എത്തിയവരാണ് കുടുങ്ങിയതെന്നാണ് വിവരം.
കാട്ടാന അടക്കം ഇറങ്ങുന്ന പ്രദേശമാണിത്. വനംവകുപ്പിന്റെ നിര്‍ദേശമില്ലാതെ മേഖലയിലേക്ക് പോകരുതെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് യുവാക്കള്‍ ഇവിടേക്ക് കടക്കുകയായിരുന്നു.