ന്യൂ​ഡ​ൽ​ഹി: ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത നാ​ല് പേ​രി​ൽ ഒ​രാ​ളാ​യ ശു​ഭാ​ന്‍​ഷു ശു​ക്ല അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​മെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​റി​ന് ശേ​ഷം വി​ക്ഷേ​പി​ക്കു​ന്ന ആ​ക്‌​സി​യം-4 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ ഇ​ന്ത്യ-​യു​എ​സ് സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ​രം ല​ഭി​ച്ച​ത്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​യി ര​ണ്ട് ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. മ​ല​യാ​ളി​യാ​യ ഗ്രൂ​പ്പ് കാ​പ്റ്റ​ന്‍ പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​നാ​ണ് (48) മ​റ്റൊ​രാ​ള്‍. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ ശു​ഭാ​ന്‍​ഷു ശു​ക്ല​യ്ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നാ​ല്‍ പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ന് അ​വ​സ​രം ല​ഭി​ക്കും.

ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന് വേ​ണ്ടി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ആ​ക്‌​സി​യം-4 ദൗ​ത്യ​ത്തി​ന് വേ​ണ്ടി ഇ​രു​വ​ർ​ക്കും എ​ട്ടാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും. ഈ ​ആ​ഴ്ച മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും

40 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തു​ന്ന​ത്. 1984 ല്‍ ​സോ​വി​യ​റ്റ് യൂ​ണി​യ​ന്റെ പേ​ട​ക​ത്തി​ല്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​റാ​യി​രു​ന്ന രാ​കേ​ഷ് ശ​ര്‍​മ​യാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി.