സ്ഥാനാർഥിത്വം സ്ഥിരീകരിച്ച് കമലാ ഹാരിസ്
Saturday, August 3, 2024 6:58 AM IST
വാഷിംഗടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥിത്വം സ്ഥിരീകരിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടിയുടെ നോമിനിയാകാൻ കമല ഹാരിസ് മതിയായ ഡെലിഗേറ്റുകളുടെ വോട്ടുകൾ നേടിയെന്ന് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർ ജെയിം ഹാരിസണ്‍ വെള്ളിയാഴ്ച വ്യക്തമാക്കി.
അടുത്ത ആഴ്ച സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു. ഇതോടെ ചൊവ്വാഴ്ചയോടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കമല ഹാരിസ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നോമിനി ആയതിൽ താൻ അഭിമാനിക്കുന്നുവെന്ന് കമല ഹാരിസ് കൂട്ടിച്ചേർത്തു.
കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ചശേഷമാണ് ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്.