തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നു വ്യാ​ഴാ​ഴ്ച​യും ഇ​ന്നു​മാ​യി 39 എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ 279 സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ നീ​ക്കം ചെ​യ്യാ​ൻ നി​യ​മ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ​യി​ലും പാ​ല​ക്കാ​ടും അ​ഞ്ചു​വീ​ത​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും തൃ​ശൂ​ർ റൂ​റ​ലി​ലും നാ​ലു​വീ​ത​വും കൊ​ല്ലം റൂ​റ​ൽ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വും എ​റ​ണാ​കു​ളം സി​റ്റി, എ​റ​ണാ​കു​ളം റൂ​റ​ൽ, തൃ​ശൂ​ർ സി​റ്റി, ക​ണ്ണൂ​ർ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു വീ​ത​വും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ, കൊ​ല്ലം സി​റ്റി, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നു വീ​തം കേ​സു​ക​ൾ ഇ​ന്നു ര​ജി​സ്റ്റ​ർ ചെ​യ്തു.