കൊ​ച്ചി: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കൊ​ച്ചു​പ​റ​മ്പി​ൽ കെ.​എ​സ്. ദി​വാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

2009 ന​വം​ബ​ർ 29 നാ​ണ് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 32-ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദി​വാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ല്‍ പ്ര​തി​യാ​യ മു​ൻ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ.​ബി​ജു​വി​ന്‍റെ വ​ധ​ശി​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി 10 വ​ർ​ഷം ത​ട​വാ​ക്കി കു​റ​ച്ച​ത്.

കേ​സി​ലെ ഒ​ന്ന് മു​ത​ൽ നാ​ലു​വ​രെ​യു​ള്ള പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വും ഹൈ​ക്കോ​ട​തി 10 വ​ർ​ഷ​മാ​യി കു​റ​ച്ചു. ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച അ​ഞ്ചാം പ്ര​തി സേ​തു​കു​മാ​റി​നെ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ട്ട​യ​ച്ചു.