രണ്ടു വർഷം കാലാവധി ബാക്കി ; ബിഎസ്എഫ് മേധാവിയെ നീക്കി
Friday, August 2, 2024 11:30 PM IST
ന്യൂഡൽഹി : രണ്ടു വർഷം സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവി നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി. 2026വരെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി.
കേരള കേഡറിലേക്കാണ് അദ്ദേഹത്തെ തിരിച്ചയച്ചിരിക്കുന്നത്. നിതിൻ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പോലീസിലും മാറ്റങ്ങൾ ഉണ്ടായേക്കും. ജമ്മുകാഷ്മീരിൽ നുഴഞ്ഞു കയറ്റക്കാരുടെ ഭീഷണി നിലനിൽക്കെയാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കം.
നിതിൻ അഗര്‍വാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്.