വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് ; ചില്ല് പൊട്ടി
Friday, August 2, 2024 7:43 PM IST
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തർന്നു.
തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോട്ടേയ്ക്കു പോയ ട്രെയിനിനു നേരെ കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയ്ക്കാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല .
സി-4 കോച്ചിലെ സീറ്റ് നമ്പര്‍ 74ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. ആക്രമണ വിവരം അധികൃതരെ അറിയിച്ചതിനുശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.