ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ 9,993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം കേ​ന്ദ്രം പു​റ​ത്തി​റ​ക്കി. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ളാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​ത്.

ഇ​തി​ല്‍ വ​യ​നാ​ട്ടി​ലെ 13 വി​ല്ലേ​ജു​ക​ളും ഉ​ള്‍​പ്പെ​ടും. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ 56,825.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ഞ്ചാ​മ​ത്തെ ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

പു​തി​യ വി​ജ്ഞാ​പ​നം പ്ര​കാ​രം ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 56,825.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥ​ല​ങ്ങ​ളി​ലും ഖ​ന​നം, ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം, മ​ണ​ലെ​ടു​പ്പ് തു​ട​ങ്ങി​യ​വ​യ്ക്ക് സ​മ്പൂ​ര്‍​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും.