ഏറ്റുമാനൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ജീവനൊടുക്കിയതെന്ന് നിഗമനം
Friday, August 2, 2024 10:31 AM IST
കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഇയാൾ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ 8.15നാണ് സംഭവം. ചെന്നൈ മെയിലാണ് തട്ടിയത്. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി.
റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു എടിഎം കാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ അനിൽകുമാർ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.