പാർലമെന്റ് മന്ദിരത്തിലെ ചോർച്ച; സ്പീക്കർ വിശദീകരണം തേടി
Friday, August 2, 2024 12:56 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ ചോർച്ചയിൽ സ്പീക്കർ വിശദീകരണം തേടി. മന്തിരം രൂപകൽപ്പനചെയ്ത ബിമൽ പട്ടേലിനോടാണ് ലോക്സഭാ സ്പീക്കർ ഓംബിർള വിശദീകരണം തേടിയത്.
എംപിമാരുടെ ലോബിയുടെ അകത്തായാണ് മഴവെള്ളം വീണതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതിപക്ഷ എംപിമാർ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് വിഷയം വിവാദമായത്.
പുതിയ മന്ദിരം ഇത്ര പെട്ടെന്ന് ചോർന്നതിൽ അന്വേഷണം വേണമെന്നും, ഇതിനായി എല്ലാ പാർട്ടികളുടെയും എംപിമാരടങ്ങുന്ന സമിതിക്ക് രൂപം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി.