ആറു വയസുകാരിക്ക് പീഡനം; അയൽവാസിക്ക് 65 വർഷം കഠിന തടവ്
Thursday, August 1, 2024 10:00 PM IST
തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച അയൽവാസിക്ക് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും. കേസിലെ പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജിയാണ് ശിക്ഷിച്ചത്.
പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ആർ.രേഖ. പറഞ്ഞു. പിഴത്തുക കുട്ടിക്കു നൽകണമെന്നും അടച്ചില്ലെങ്കിൽ എട്ടു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.
കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കു എന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.