മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് അന്തരിച്ചു
Thursday, August 1, 2024 6:57 PM IST
ന്യൂഡൽഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് അന്തരിച്ചു. ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു.
1997 മുതല്‍ 1999 വരെയും 2000ലുമാണ് ഗെയ്ക്വാദ് ഇന്ത്യന്‍ പരിശീലകനായിരുന്നത്. ഗെയ്ക്വാദ് കോച്ച് ആയിരുന്നപ്പോഴാണ് ഇന്ത്യ 2000ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്സ് അപ്പായത്. അനില്‍ കുംബ്ലെ ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ പത്ത് വികറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചപ്പോഴും ഇന്ത്യന്‍ പരിശീലകനായിരുന്നു ഗെയ്ക്വാദ്.
1975മുതല്‍ 1987 വരെ 12 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളിച്ചു. രണ്ട് സെഞ്ച്വറികള്‍ അടക്കം 2524 റണ്‍സ് നേടിയിട്ടുണ്ട്.
1983ല്‍ ജലന്ധറില്‍ പാക്കിസ്ഥാനെതിരെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 22 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗെയ്ക്വാദ് കളിച്ചിട്ടുണ്ട്.