ബെയ്ലി പാലം സജ്ജം; രക്ഷാപ്രവർത്തനം ഊർജിതമാകും
Thursday, August 1, 2024 6:13 PM IST
വയനാട്: മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കാനായി സൈന്യം ഒരുക്കിയ ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയായി.
24 ടൺ ശേഷിയും190 അടി നീളവുമുള്ള പാലം നിർമിച്ചിരിക്കുന്നത് മദ്രാസ് റെജിമെന്റിന്റെ എൻജിനിയറിംഗ് വിഭാഗമാണ്. ഇന്നു വൈകുന്നേരം ആറോടെയാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
പുഴയിൽ പ്ലാറ്റ്ഫോം നിർമിച്ചാണ് പാലത്തിന്റെ തൂൺ സ്ഥാപിച്ചിരിക്കുന്നത്. പാലത്തിന്റെ നിർമാണത്തിന് ശേഷം സൈനിക വാഹനം കയറ്റി പാലത്തിന്റെ ബലം പരിശോധിച്ചു.
ഡൽഹിയിൽ നിന്നും ബംഗുളൂരുവിൽ നിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിച്ചത്. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതൽ ഉപകരണങ്ങൾ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തിൽ എത്തിക്കാനാകും.